Deputy Chief Minister of Uttar Pradesh Keshav Prasad Maurya asks Chief Minister Yogi Adityanath to resign from the home minister position.
ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ എഴുപതിലധികം പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഓം മാഥൂര്‍ വഴി മൗര്യ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.